Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment

America

ഒ​രാ​ഴ്ച​യി​ൽ 213 ഫോ​ൺ​വി​ളി​ക​ൾ; യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ നി​ന്ന് നി​ര​ന്ത​രം ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തു​ക​യും വ്യാ​ജ​പ​രാ​തി​ക​ൾ ന​ൽ​കി യു​വ​തി​യെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പോ​ർ​ട്ട് ഓ​റ​ഞ്ച് സ്വ​ദേ​ശി​യാ​യ 31 വയസുകാ​ര​ൻ ലൂ​ക്ക് ഹെ​ർ​ബ​ർ​ട്ട് ആ​ണ് ഫ്ലാ​ഗ്ല​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി യു​വ​തി​യെ ല​ക്ഷ്യ​മി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

ഒ​രു ആ​ഴ്ച​യ്ക്കി​ടെ മാ​ത്രം 213 ത​വ​ണ​യാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റ് അ​ധി​ഷ്ഠി​ത ഫോ​ൺ ന​മ്പ​റു​ക​ളും ബ്ലോ​ക്ക് ചെ​യ്ത ന​മ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ നി​ര​ന്ത​രം വി​ളി​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫോ​ൺ​വി​ളി​ക​ളി​ൽ ഒ​തു​ങ്ങാ​തെ, യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വ്യാ​ജ ശി​ശു​പീ​ഡ​ന പ​രാ​തി​യും ഇ​യാ​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

സൈ​ബ​ർ ക്രൈം ​യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റോ​ക്കിം​ഗ്, വ്യാ​ജ​പ​രാ​തി ന​ൽ​ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

National

ഐടി വ്യവസായിക്കെതിരായ പീഡനക്കേസിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി.

പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ത്ത​​​തും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ കേ​​​സി​​​ലെ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

വേ​​​ണു​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കേ​​​സി​​​ൽ വേ​​​ണു​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ​​​നി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണ​​​വും കോ​​​ട​​​തി നീ​​​ട്ടി.

 

Kerala

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ആ​ര്‍​എ​സ്എ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up